കടല്‍ക്കൊല: ഇറ്റലിക്കെതിരെ സോണിയാഗാന്ധിയുടെ വിമര്‍ശനം

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
കടല്‍ക്കൊലക്കേസില്‍ ഇറ്റലിക്കെതിരെ അധ്യക്ഷ സോണിയാ ഗാന്ധിയുടെ കടുത്ത വിമര്‍ശനം. ഇന്ത്യയെ കണക്കിലെടുക്കാതെ ഇറ്റലിയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും സോണിയ പ്രതികരിച്ചു. നാവികരെ തിരിച്ചുകൊണ്ടുവരാമെന്ന ഉറപ്പ് ലംഘിച്ച ഇറ്റാലിയന്‍ സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ നല്‍കരുതെന്ന് സോണിയാ ഗാന്ധി ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് സോണിയാ ഗാന്ധി ഇറ്റലിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. അതേസമയം, ഇന്ത്യയ്ക്കെതിരെ വിമര്‍ശനവുമായി ഇറ്റലിയും രംഗത്ത് വന്നിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്ന് ഇറ്റലി കുറ്റപ്പെടുത്തി.

സ്ഥാനപതി രാജ്യം വിട്ടുപോകരുതെന്ന സുപ്രീംകോടതിയുടെ ഉത്തരവ് വിയന്നാ കണ്‍വന്‍ഷന്റെ ലംഘനമാണെന്ന് ഇറ്റലി വിദേശകാര്യ വകുപ്പ് ആരോപിച്ചു. കടല്‍ക്കൊല കേസില്‍ രാജ്യാന്തര നിയമം പാലിക്കണമെന്നാണ് ഇറ്റലിയുടെ ആഗ്രഹം. ഇന്ത്യയുമായി സൗഹാര്‍ദ ബന്ധം തുടരാനാണ് ഇറ്റലിയുടെ ആഗ്രഹമെന്നും വിദേശകാര്യ വകുപ്പ് പ്രസ്താവനയില്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :