ഓട്ടോ ഡ്രൈവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി മേരികോമിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കൊല്‍ക്കത്ത| WEBDUNIA|
PTI
PTI
ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ ഇന്ത്യന്‍ ബോക്സര്‍ മേരികോം ലൈംഗിക പീഡനശ്രമം നേരിട്ടതായി വെളിപ്പെടുത്തി. എന്നാല്‍ പീഡനശ്രമത്തെ ചെറുത്ത് തോല്‍പ്പിച്ചതായും അവര്‍ പറഞ്ഞു. ഒരു പൊതുപരിപാടിക്കിടെയാണ് മേരികോമിന്റെ വെളിപ്പെടുത്തല്‍ ഉണ്ടായത്.

തനിക്ക് 18 വയസായിരുന്നപ്പോഴാണ് പീഡനശ്രമമുണ്ടായത്. പക്ഷേ തന്റെ കായികബലം കൊണ്ട് അയാളെ അടിച്ചുവീഴ്‌ത്തുകയായിരുന്നു എന്നും മേരി പറഞ്ഞു.

ഒരു ഞായറാഴ്‌ച പള്ളിയിലേക്ക് ഓട്ടോയില്‍ പോകുമ്പോള്‍ ഓട്ടോഡ്രൈവര്‍ തന്റെ കൈയ്യില്‍ കടന്നുപിടിച്ചു. മാനഭംഗശ്രമത്തിനിടെ താന്‍ സര്‍വ്വശക്തിയുമെടുത്ത് അയാളെ അടിച്ചുവീഴ്‌ത്തി. ഒരു സ്ത്രീയായ താന്‍ എപ്പോഴും ജാഗ്രതയോടെ ഇരിക്കണം എന്ന പാഠം അന്നാണ് പഠിച്ചതെന്നും മേരി കോം പറഞ്ഞു.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചുവരുന്നതിനിടെയാണ് മേരി കോം ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :