ഓട്ടോ ഡ്രൈവര്‍ ഇറങ്ങിപ്പോയി; ഫോണ്‍ വിളിച്ച് യുവാവ് പൊലീസിനെയും വീട്ടുകാരെയും പരിഭ്രാന്തിയിലാക്കി

തൃശൂര്‍| WEBDUNIA| Last Modified തിങ്കള്‍, 23 ഡിസം‌ബര്‍ 2013 (11:53 IST)
PRO
വഴിയില്‍ നിര്‍ത്തിയിട്ട് ഓട്ടോറിക്ഷയില്‍ നിന്ന് ഡ്രൈവര്‍ ഇറങ്ങിപ്പോയതിനെത്തുടര്‍ന്ന് യുവാവു വീട്ടിലേക്കു വിളിച്ചുജമായ സ്ഥലത്തു കൊണ്ടുവന്നിട്ടിരിക്കയാണെന്നു പറഞ്ഞതു വീട്ടുകാരെയും പൊലീസിനെയും വട്ടംചുറ്റിച്ചു.

തൃശൂര് നഗരത്തിലെ ഗ്ളാസ് ഹൌസില്‍ ജോലി ചെയ്യുന്ന യുവാവാണു ജോലി കഴിഞ്ഞു കാഞ്ഞാണിയിലേക്ക് ഓട്ടോവിളിച്ചത്. ഇടയ്ക്കുവച്ച് നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങി പോയതോടെ യുവാവ് പരിഭ്രാന്തിയിലായി.

വിജനമായ ഒരിടത്ത് കൊണ്ടുവന്ന ഡ്രൈവര്‍ പോയെന്നു ഫോണിലൂടെ വീട്ടുകാരെ അറിയിച്ചു. പിന്നീട് ഫോണില്‍ വീട്ടുകാര്‍ക്ക് ഇയാളെ കിട്ടാതായി. ഇതോടെ അങ്കലാപ്പിലായ വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു.

കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്നു പൊലീസ് രാത്രിയില്‍ നടത്തിയ വ്യാപകമായ തെരച്ചിലില്‍ ഓട്ടോറിക്ഷ കുറുപ്പം റോഡില്‍ കിടക്കുന്നതു കണ്ടെത്തി. കുറേ കഴിഞ്ഞു ഓട്ടോഡ്രൈവര്‍ വന്നപ്പോഴാണു പെട്രോള്‍ തീര്‍ന്നതിാല്‍ വാങ്ങിക്കാന്‍ പോയതാണെന്നു മസിലായത്

യുവാവിനെ സ്റ്റേഷനിലെത്തിച്ചു വീട്ടുകാരെ വിവരമറിയിച്ചു. ഫോണ്‍ വിളിച്ചയുടന്‍ ബാറ്ററി ചാര്‍ജ് തീര്‍ന്നതിനാലാണു ഫോണ്‍ സ്വിച്ച് ഓഫ് ആയിപോയതെന്നു യുവാവ് പൊലീസിനോട് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :