ഓടുന്ന ട്രെയിനില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു

ജോര്‍ഹാത്ത്| WEBDUNIA| Last Modified തിങ്കള്‍, 16 സെപ്‌റ്റംബര്‍ 2013 (10:21 IST)
PRO
ട്രെയിനിനുള്ളില്‍ യുവതിക്കെതിരെ പീഡന ശ്രമം. ഓടിക്കൊണ്ടിരുന്ന ഗുവഹാത്തി ലെഡോ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്സിലെ എസി കോച്ചിലാണ് പീഡന ശ്രമം നടന്നത്.

യുവതിയുടെ അടുത്ത ബര്‍ത്തില്‍ കിടന്നുറങ്ങുകയായിരുന്ന സൈനികനാണ് പീഡന ശ്രമം നടത്തിയത്. ട്രെയിനിന്റെ മുകളിലത്തെ ബെര്‍ത്തിലാണ് യുവതി കിടന്നിരുന്നത്. അര്‍ദ്ധരാത്രിയായതോടെ സൈനികന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതി ഒച്ചവെയ്ക്കാതിരിക്കാന്‍ യുവതിയുടെ വായ ഇയാള്‍ പൊത്തിപ്പിടിച്ചു.

എന്നാല്‍ സൈനികന്റെ ആക്രമണത്തെ എതിര്‍ത്ത യുവതി അലറാം അടിപ്പിച്ച് യുവതി എണീപ്പിച്ച് സൈനികനെ പിടിക്കുകയായിരുന്നു. ഇയാള്‍ റെയില്‍‌വെ പൊലീസിന് കൈമാറി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :