ഒളിക്യാമറദൃശ്യങ്ങള്‍ വ്യാജമാണെന്ന് എഎപി നേതാക്കള്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടിഫണ്ടിലേക്ക് അനധികൃതമായി പണം വാങ്ങുന്നതായ ഒളിക്യാമറദൃശ്യങ്ങള്‍ വ്യാജമാണെന്ന് എഎപി നേതാക്കള്‍.

സംഭവത്തെക്കുറിച്ച് 48 മണിക്കൂറിനുള്ളില്‍ അന്വേഷണം നടത്തണമെന്ന് എഎപി തിരഞ്ഞെടുപ്പു കമ്മീഷനോട് ആവശ്യപ്പെട്ടു. കുറ്റക്കാരെന്നുകണ്ടാല്‍ തങ്ങളുടെ ഏതു സ്ഥാനാര്‍ഥിയെയും തിരഞ്ഞെടുപ്പില്‍നിന്ന് പിന്‍വലിക്കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

'മീഡിയ സര്‍ക്കാര്‍' എന്ന വെബ്‌സൈറ്റാണ് എ.എ.പിയുടെ ഷാസിയ ഇല്‍മി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പണംവാങ്ങുന്ന ദൃശ്യങ്ങള്‍ ഒളിക്യാമറയില്‍ പകര്‍ത്തിയത്. വ്യാഴാഴ്ച പത്രസമ്മേളനം നടത്തി ഈ ദൃശ്യങ്ങള്‍ അവര്‍ പുറത്തുവിട്ടിരുന്നു.

സാമ്പത്തികതര്‍ക്കങ്ങളിലും ഭൂമിക്കച്ചവടത്തിലും മധ്യസ്ഥത വഹിക്കുന്നതിനു പകരമായി പാര്‍ട്ടിക്കുവേണ്ടി എഎപി നേതാക്കള്‍ ഫണ്ട് സ്വീകരിച്ചുവെന്നാണ് ആരോപണം. വെബ്‌സൈറ്റിനെതിരെ മാനനഷ്ടത്തിന് കേസുകൊടുക്കും. അതേസമയം ദൃശ്യങ്ങളുടെ ശരിപ്പകര്‍പ്പ് അവ പകര്‍ത്തിയവരോട് ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും എഎപി നേതാക്കള്‍ പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് എ.എ.പിയുടെ മുഖ്യസ്ഥാനാര്‍ഥികളിലൊരാള്‍കൂടിയായ ഷാസിയ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :