ഋഷിരാജ്സിംഗിനെപ്പോലെ മോഹന്‍ലാലും സാഹസികനാണ്!

WEBDUNIA|
PRO
“സാധാരണ ഞാനൊക്കെ അവതരിപ്പിക്കുന്ന നായക കഥാപാത്രങ്ങളാണ് ഋഷിരാജ്സിംഗിനെപ്പോലെയൊക്കെ ചെയ്യുന്നത്. തിരക്കഥാകൃത്ത് എഴുതിവച്ചത് ഞങ്ങള്‍ അനുസരിക്കുകയാണ്. എന്നാല്‍ ഋഷിരാജ്സിംഗ് സ്വയം തിരക്കഥ എഴുതുന്നു. നായകനാവുന്നു. മിന്നല്‍ പോലെ വന്ന് പ്രവര്‍ത്തിച്ചുപോകുന്നു. യഥാര്‍ത്ഥത്തില്‍ ഞങ്ങളല്ല താരം. അദ്ദേഹമാണ് ഇപ്പോള്‍ താരമായി തിളങ്ങുന്നത്” - മോഹന്‍ലാല്‍ സ്വന്തം ബ്ലോഗില്‍ കുറിച്ചു.

എന്നാല്‍, സൂക്ഷ്മമായി പരിശോധിച്ചാല്‍ ഋഷിരാജ്സിംഗിനെപ്പോലെ സാഹസികന്‍ തന്നെയാണ് മോഹന്‍ലാലും എന്ന് കാണാം. തന്‍റെ കര്‍മ്മമേഖലയില്‍ മോഹന്‍ലാലും ഒരു ഋഷിരാജ്സിംഗ് തന്നെ. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തികളും നമ്മളെ അമ്പരപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നതാണ്.

‘മഹാസമുദ്രം’ എന്ന സിനിമയിലെ പല പ്രധാനപ്പെട്ട രംഗങ്ങളും കടലിന് നടുവില്‍ വച്ചായിരുന്നു. ഒരു രംഗത്തില്‍ മോഹന്‍ലാല്‍ നടുക്കടലിലേക്ക് കുതിക്കുന്ന ഒരു ഷോട്ട് ആവശ്യമായിരുന്നു. സ്വാഭാവികമായും, ഡ്യൂപ്പിനെ ഉപയോഗിക്കാം എന്നായിരിക്കും സംവിധായകന്‍ ചിന്തിക്കുക. എന്നാല്‍ ആ രംഗത്തിന്‍റെ പ്രാധാന്യം മനസിലാക്കിയ മോഹന്‍ലാല്‍, ഡ്യൂപ്പ് വേണ്ടെന്ന് പറഞ്ഞു. മതിയായ സുരക്ഷാസംവിധാനങ്ങളില്ലെങ്കിലും, അതൊന്നും വകവയ്ക്കാതെ മോഹന്‍ലാല്‍ നടുക്കടലിലേക്ക് എടുത്തുചാടി!

ഇത് ഒരു സംഭവം മാത്രം. മോഹന്‍ലാലിനെ നായകനാക്കി സിനിമയെടുത്ത ഓരോ സംവിധായകര്‍ക്കും ലാല്‍ എന്ന സാഹസികനായ അഭിനേതാവിനെക്കുറിച്ച് എത്രയോ പറയാനുണ്ടാകും. ‘ഡെവിള്‍സ് കിച്ചണ്‍’ എന്നറിയപ്പെടുന്ന കൊക്കയിലേക്ക് ഒരു കയറില്‍ തൂങ്ങിയിറങ്ങിയ മോഹന്‍ലാലിനെ ‘ശിക്കാര്‍’ എന്ന സിനിമയില്‍ നാം കണ്ടതാണ്.

ആക്ഷന്‍ രംഗങ്ങളില്‍ ഡ്യൂപ്പിന്‍റെ സഹായമില്ലാതെ എന്ത് സാഹസത്തിനും തയ്യാറാകുന്ന ആ ആത്മസമര്‍പ്പണമാണ് പതിറ്റാണ്ടുകളായി മോഹന്‍ലാലിനെ മലയാള സിനിമയില്‍ ഒന്നാമനായി നിലനിര്‍ത്തുന്നത്. മോഹന്‍ലാലിന്‍റെ പ്രശസ്തമായ ചില ആക്ഷന്‍ ചിത്രങ്ങളിലൂടെ....

അടുത്ത പേജില്‍ - മൈ ഫോണ്‍ നമ്പര്‍ ഈസ് 2255 !


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :