‘മത്തായി‘യല്ല മദ്യപിച്ചത് പേരും വിലാസവും വ്യാജം; പൊലീസ് റിവോള്‍വര്‍ മോഷ്ടിച്ച മോഷ്ടാവ് അറസ്റ്റില്‍
കോഴിക്കോട്|
WEBDUNIA|
PRO
തിരുവനന്തപുരം എ ആര്‍ ക്യാന്പിലെ സിവില്‍ പൊലീസുകാരന്റെ റിവോള്‍വര്‍ മോഷ്ടിച്ചയാളെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ സ്വദേശി റഫീക്കാണ് പിടിയാലയത്. ഇയാള്‍ വിവിധ മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
കോഴിക്കോട് റെയില്‍വെ സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയ വഴിയോര കച്ചവടക്കാരന്‍ നിന്നും സര്‍വ്വീസ് റിവോള്‍വര്‍ പിടികൂടിയ സംഭവത്തിലെ പ്രതി നല്‍കിയ പേരും വിലാസവും വ്യാജമെന്ന് പോലീസ്.
മാനന്തവാടി സ്വദേശി മത്തായി എന്നായിരുന്നു ഇയാള്‍ പോലീസിന് നല്‍കിയ വിവരം. അതേസമയം, കണ്ണൂര്‍ മുരിങ്ങോടി സ്വദേശി റഫിഖ് ആണെന്ന് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാള്‍ പൊലീസുദ്യോഗസ്ഥന്റെ കൂടെ മദ്യപിക്കുമ്പോള്‍ ബാഗ് മാറിയതെന്നായിരുന്നു ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി.
റഫീക്കിന്റെ ചിത്രങ്ങൾ ടെലിവിഷന്‍ ചാനലുകളില്‍ വന്നതോടെ കണ്ണൂര്‍ പൊലീസ് കോഴിക്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ റഫീക്ക് സത്യം പറയുകയായിരുന്നു
ഇരുപതോളം മോഷണക്കേസുകളില്‍ പിടിയിലായ റഫീഖ് അഞ്ച് കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പൊലീസ് തിരിച്ചറിഞ്ഞു. പിടിയിലായ ഇയാളുടെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട കണ്ണൂര്‍ പേരാവൂര്‍ പോലീസാണ് റഫീഖിനെ തിരിച്ചറിഞ്ഞത്.
പുലര്‍ച്ചെ ഒരു മണിയോടെ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ മദ്യപിച്ച് ബഹളം ഉണ്ടാക്കിയ ഇയാളെ യാത്രക്കാര്‍ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. തുടര്‍ന്ന് ബാഗ് പരിശോധിക്കവേ റിവോള്‍വറിനൊപ്പം നിന്നും അഞ്ച് തിരികളും പിടിച്ചെടുത്തു.
തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്‍ രഘുവിന്റെ സര്‍വീസ് റിവോള്‍വറാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. മന്ത്രി കെപി മോഹനന്റെ എസ്‌കോര്‍ട്ട് സംഘത്തിലെ പോലീസ് ആണ് രഘു.
ട്രെയിനിലെ ടോയ്‌ലറ്റില്‍ വച്ച് ഒരുമിച്ച് മദ്യപിച്ച ശേഷം യാത്ര ചെയ്യവേ ബാഗുകള്‍ തമ്മില്‍ മാറിപ്പോയതാണെന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍, ബാഗ് മോഷണം പോയി എന്നാണ് പൊലീസുകാരന്റെ ഭാഷ്യം.