ഒറീസയില്‍ മാവോയിസ്റ്റ് ആക്രമണം: നാല് സൈനികര്‍ കൊല്ലപ്പെട്ടു

ഭുവനേശ്വര്‍| WEBDUNIA|
ഒറീസയില്‍ മാവോയിസ്റ്റുകള്‍ നടത്തിയ സ്ഫോടനത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒറീസയിലെ മാല്‍ക്കാംഗിരി ജില്ലയില്‍ വ്യാഴ്ച രാത്രിയാണ് സംഭവം. സംഭവത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

ഒറീസയില്‍ നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി സുരക്ഷാ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാഭരണകൂടം വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തശേഷം സൈനിക ഉദ്യോഗസ്ഥരാണ് ആക്രമിക്കപ്പെട്ടത്. ബി എസ് എഫ് നൂറ്റിയേഴാന്‍ ബറ്റാലിയന്‍ കമാന്‍ഡര്‍ ഖസ്‌വാന്‍, സെക്കന്‍ഡ്‌ ഇന്‍ കമാന്‍ഡ്‌ രാജേഷ്‌ ശരണ്‍, ഇന്‍സ്പെക്ടര്‍ അശോക്‌ യാദവ്‌, സബ്‌ ഇന്‍സ്പെക്ടര്‍, റേഡിയോ ഓപറേറ്റര്‍ എന്നിവരാണ്‌ കൊല്ലപ്പെട്ടത്‌.

ആന്ധ്രപ്രദേശ്‌, ഛത്തീസ്ഗഡ്‌ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന ഒറീസയിലെ വനങ്ങള്‍ നക്സലുകളുടെ വിഹാരകേന്ദ്രമാണ്‌. 2008 ജൂണില്‍ ആന്ധ്രപ്രദേശ്‌ പൊലീസിലെ 38പേരെ ഈ പ്രദേശത്ത് വച്ച് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :