ഒരു കുടുംബത്തിലെ അഞ്ച് പെണ്‍കുട്ടികളെ വെടിവച്ചുകൊന്നു

ഗയ| WEBDUNIA|
PRO
PRO
ബിഹാറിലെ ഗയയില്‍ ആണ് ദാരുണ സംഭവം നടന്നത്. ഒരു കുടുംബത്തിലെ അഞ്ച് പെണ്‍കുട്ടികളെയാണ് വെടിവച്ചുകൊലപ്പെടുത്തിയത്. എട്ടിനും 13നും ഇടയില്‍ പ്രായമുള്ള ബാലികമാരാണ് കൊല്ലപ്പെട്ടത്.

ചൊവാഴ്ച രാത്രി ഗയയിലെ വീട്ടില്‍ ഇവര്‍ ഉറങ്ങിക്കിടക്കവേയാണ് സംഭവം.

അക്രമികള്‍ എത്തുമ്പോള്‍ കുട്ടികള്‍ മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മൂന്ന് സഹോദരങ്ങളുടെ മക്കളാണ് കൊല്ലപ്പെട്ട കുട്ടികള്‍ എന്നാണ് വിവരം.

ചില പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഗ്രാമീണനാ‍യ ഒരാള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഈ സഹോദരങ്ങള്‍ ഗ്രാമത്തില്‍ നിന്ന് കടക്കുകയായിരുന്നു. ഇവരുടെ ചില ബന്ധുക്കള്‍ തന്നെയാണ് കൊലയ്ക്ക് പിന്നില്‍ എന്നാണ് സംശയിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :