ഇറാഖില്‍ പതിനെട്ട് പേരെ തട്ടിക്കൊണ്ട് പോയി വെടിവെച്ച് കൊലപ്പെടുത്തി
താമിയ|
WEBDUNIA|
PRO
ഇറാഖില്‍ പതിനെട്ടോളം പേരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. തലസ്ഥാനമായ ബാഗ്ദാദിന് സമീപമാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്.
വീടുകളില്‍ നിന്നും തട്ടിക്കൊണ്ടുപോയി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. താമിയ നഗരത്തിന്റെ സമീപമാണ് മൃതദേഹങ്ങള്‍ കിടന്നിരുന്നത്. രണ്ട് ഗോത്രതലവന്മാര്‍, നാല് പൊലീസുകാര്‍, ഒരു ആര്‍മി മേജര്‍ എന്നിവര്‍ മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
ഇത്തരത്തില്‍ കൊല്ലപ്പെടുന്നവരുടെ എണ്ണം ഇറാഖില്‍ വര്‍ധിച്ചുവരികയാണ്. ഇറാഖില്‍ വിഭാഗീയ സംഘര്‍ഷങ്ങള്‍ ആരംഭിച്ചിട്ട് നിരവധി മാസങ്ങളായി. ഒക്ടോബര്‍ മാസത്തില്‍ 158 പോലീസുകാരും 127 പട്ടാളക്കാരും അടക്കം 979 ആളുകള്‍ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട് ചെയ്യുന്നു.