മോത്തിഹാരിയില്‍ അജ്ഞാതരോഗം ബാധിച്ച് ആളുകള്‍ മരിച്ചുവീഴുന്നു

മോത്തിഹരി| WEBDUNIA|
PRO
ബിഹാറിലെ മോത്തിഹരിയില്‍ അജ്ഞാത രോഗം ബാധിച്ച് പതിനൊന്നു പേര്‍ കൊല്ലപ്പെട്ടു. നാലു സ്ത്രീകളും മരിച്ചവരില്‍ പെടുന്നു. തൊണ്ടവേദനയും അമിതമായ വിയര്‍പ്പുമാണ് രോഗലക്ഷണം.

ഇരുപത്തിനാലു മണിക്കൂറിനുള്ളിലാണ് ഒന്‍പതു പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നൂറുകണക്കിന് ആളുകളാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ അജ്ഞാതരോഗം മൂലം ചികിത്സതേടിയിരിക്കുന്നത്.

ഇവരില്‍ പലരുടെയും നില ഗുരുതരമാണ്. ഇതോടെ രോഗം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരോഗ്യവകുപ്പ് ആരംഭിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംസ്ഥാനം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :