ഒമറിനെതിരെ തെളിവില്ലെന്ന് സിബിഐ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
വിവാദമായ ശ്രീനഗര്‍ പെണ്‍വാണിഭ കേസില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്ക്കെതിരെ തെളിവില്ലെന്ന് സി ബി ഐ വ്യക്തമാക്കി. കേസില്‍ ഒമര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രതിപക്ഷ പാര്‍ട്ടിയുടെ ആരോപണം ജമ്മു കാശ്മീര്‍ നിയമസഭയില്‍ നാടകീയ രംഗങ്ങള്‍ക്ക് കാരണമായ പശ്ചാത്തലത്തിലാണ് അന്വേഷണ ഏജന്‍സിയുടെ പ്രസ്താവന.

ഏജന്‍സിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നതില്‍ സി ബി ഐ അതൃപ്തി അറിയിച്ചു. അഞ്ചു വര്‍ഷം മുമ്പ്‌ സംസ്ഥാനത്തു കോളിളക്കം സൃഷ്ടിച്ച പെണ്‍വാണിഭക്കേസില്‍ ഇതിനകം രണ്ട് പി ഡി പി അംഗങ്ങളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 2006ല്‍ ഹൈക്കൊടതി ഉത്തരവിനെത്തുടര്‍ന്നാണ് കേസ് ഏറ്റെടുത്തത്.

പെണ്‍വാണിഭക്കേസില്‍ ഒമര്‍ അബ്ദുല്ല 102ാ‍ം പ്രതിയാണെന്ന്‌ പിഡിപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ബെയ്ഗ്‌ ആണ് ഇന്ന്‌ ജമ്മു കശ്മീര്‍ നിയമസഭയില്‍ ആരോപിച്ചത്. ഇതിനെത്തുടര്‍ന്ന് ഒമര്‍ രാജി പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ തന്നെ ഗവര്‍ണറെ കാണാനായി രാജ്‌ഭവനിലേക്ക്‌ പോകുകയാണെന്നും ഒമര്‍ അബ്ദുള്ള സഭയില്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി എംഎല്‍എമാരെയും മന്ത്രിമാരെയും ഒമറിന്‍റെ പ്രസ്താവന ഞെട്ടിച്ചിരിക്കുകയാണ്.

ചോദ്യോത്തര വേള അവസാനിച്ച ഉടനെയാണ് ആരോപണവുമായി ബെയ്‌ഗ്‌ ആരോപണവുമായി രംഗത്തെത്തിയത്. ആരോപണത്തില്‍ കഴമ്പില്ലെന്ന്‌ തെളിയുന്നത്‌ വരെ താന്‍ മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ഒമര്‍ വ്യക്തമാക്കി. ഭരണകക്ഷി അംഗങ്ങള്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :