ഐപിഎസ് ഒഫീസര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് ജീവനൊടുക്കി
ഛത്തിസ്ഗഢ്|
WEBDUNIA|
Last Modified ചൊവ്വ, 13 മാര്‍ച്ച് 2012 (11:19 IST)
PRO
PRO
യുവ ഐ പി എസ് ഓഫീസര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. ബിലാസ്പൂര്‍ ജില്ലാ പൊലീസ് സൂപ്രണ്ടായ രാഹുല്‍ ശര്‍മ (37) ആണ് ആത്മഹത്യ ചെയ്തത്. 2002 ബാച്ചിലെ ഐ പി എസ് ഉദ്യോഗസ്ഥനാണ് രാഹുല്‍ ശര്‍മ. പൊലീസ് മെസിലെ ബാത്ത്‌റൂമില്‍ വച്ചാണ് ഇദ്ദേഹം സ്വയം വെടിവച്ചത്.
വെടിയൊച്ച കേട്ട് ബാത്‌റൂമില്‍ എത്തിയ സഹപ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ ഛത്തീസ്ഗഢ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. പതിനഞ്ച് ദിവസത്തെ ദീര്‍ഘ അവധിക്ക് ശേഷം രണ്ട് ദിവസം മുന്‍പാണ് രാഹുല്‍ ശര്‍മ ജോലിയില്‍ പ്രവേശിച്ചത്.
കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് കാരണമെന്ന് ചിലര്‍ പറയുന്നുണ്ടെങ്കിലും മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായവ്യത്യാസമാണ് ആത്മഹത്യക്ക് പ്രേരണയായതെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബിലാസ്പൂരിലേക്ക് രാഹുല്‍ ശര്‍മ സ്ഥലം മാറ്റം കിട്ടി എത്തിയത്. മുന്‍പ് റായ്ഗഢിലും മാവോയിസ്റ്റ് മേഖലയായ ദന്തേവാഡയിലും പൊലീസ് സൂപ്രണ്ടായി ഇദ്ദേഹം ചുമതല വഹിച്ചിരുന്നു.
English Summary: An IPS officer and Bilaspur district superintendent of police Rahul Sharma, on Monday afternoon allegedly shot himself dead with his service revolver in the officer mess