ലഷ്കര്‍ ഭീകരര്‍ ല‌ക്‍ഷ്യമിട്ടത് വി വി ഐ പികളെയല്ല: ചിദംബരം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 29 ഫെബ്രുവരി 2012 (17:29 IST)
PRO
PRO
ഡല്‍ഹി റെയില്‍‌വേ സ്റ്റേഷനില്‍ വച്ച് ബുധനാഴ്ച രാവിലെ അറസ്റ്റിലായ ലഷ്കര്‍ ഈ തോയ്ബ ഭീകരര്‍ ല‌ക്‍ഷ്യമിട്ടത് വി വി ഐ പികളെയല്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം. ഡല്‍ഹിയിലെ തിരക്കേറിയ ഇടങ്ങളില്‍ സ്ഫോടനം നടത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ചിദംബരം പറഞ്ഞു. മൂന്ന് സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് നടത്തിയ നീക്കത്തിലൂടെയാണ് ഭീകരരെ പിടികൂടിയത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :