സല്യൂട്ട് ചെയ്യാത്ത കീഴുദ്യോഗസ്ഥനെ തലകുത്തി മറിയിച്ചു

ന്യൂഡല്‍ഹി| WEBDUNIA|
ഡല്‍ഹിയില്‍ കീഴുദ്യോഗസ്ഥനെ പീഡിപ്പിച്ച മലയാളി ഐ പി എസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. ഡല്‍ഹി അഡീ. ഡി സി പി സൈജു പി കുരുവിളയ്ക്കെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം.

കീഴുദ്യോഗസ്ഥനെ പൊതുസ്ഥലത്ത് ശിക്ഷിക്കുകയായിരുന്നു. സല്യൂട്ട് ചെയ്യാത്ത കീഴുദ്യോഗസ്ഥനോട് തലകുത്തി മറിയാന്‍ ആവശ്യപ്പെടുകയായിരുന്നു. ടുജി സ്പെക്ട്രം കേസ് ഉള്‍പ്പെടെയുള്ള കേസുകള്‍ പരിഗണിക്കുന്ന ഡല്‍ഹി പട്യാല ഹൌസ് കോടതിക്ക് മുന്നിലാണ് സംഭവം. നിരവധി ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു ശിക്ഷ. കീഴുദ്യോഗസ്ഥന്‍ തലകുത്തി മറിയുന്ന ദൃശ്യങ്ങള്‍ അഭിഭാഷകര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ഇടപെട്ടതിനേ തുടര്‍ന്നാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :