തച്ചങ്കരി: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് വി എസ്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
വിവാദ ഐ പി എസ് ഉദ്യോഗസ്ഥന്‍ ടോമിന്‍ തച്ചങ്കരിക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ രൂക്ഷ വിമര്‍ശനം. ആരോപണ വിധേയനായ ടോമിന്‍ തച്ചങ്കരിയെ സര്‍വ്വീസില്‍ തിരിച്ചെടുത്ത ഉമ്മന്‍ചാണ്ടിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് വി എസ് പറഞ്ഞു.

നിരവധിക്കേസുകളില്‍ അന്വേഷണം നേരിടുന്ന തച്ചങ്കരിയെ തിരിച്ചെടുത്തതിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയതായും വി എസ് ആരോപിച്ചു. വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞാണ് മുഖ്യമന്ത്രി തച്ചങ്കരിയെ തിരിച്ചെടുത്തത്. എന്‍ ഐ എ യുടെ നിര്‍ദ്ദേശപ്രകാരമാണ് തച്ചങ്കരിയെ തിരിച്ചെടുത്തതെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുകയാണെന്നും വി എസ് വിമര്‍ശിച്ചു.

തച്ചങ്കരിക്കെതിരെ നടപടിയെടുക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :