ഐപിഎല്‍ വാതുവയ്പ് അന്വേഷിച്ച ബിസിസിഐ പാനല്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി
മുംബൈ|
WEBDUNIA|
PTI
PTI
ഐപിഎല്‍ വാതുവയ്പ് അന്വേഷിച്ച ബിസിസിഐയുടെ പാനല്‍ നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്നും മുംബൈ ഹൈക്കോടതി കണ്ടെത്തി. വാതുവയ്പ് കേസില്‍ ടീം ഉടമകളുടെ പങ്ക് അന്വേഷിച്ച പാനലാണ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹൈക്കോടതി പറഞ്ഞത്.
വാതുവയ്പ് കേസില്‍ ടീം ഉടമകളെക്കുറിച്ച് അന്വേഷിച്ച പാനല്‍ അവര്‍ നിരപരാധികളാണെന്നാണ് നല്‍കിയിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒ ഗുരുനാഥ് മെയ്യപ്പന് ഒത്തുകളിയില്‍ പങ്കില്ലെന്നും രാജസ്ഥാന്‍ റോയല്‍സ് ടീം ഉടമകളിലൊരാളായ രാജ് കുന്ദ്രയ്ക്കെതിരെ തെളിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ജഡ്ജിമാരായ ടി ജയറാം ചൗദ, ആര്‍ ബാലസുബ്രഹ്മണ്യന്‍ എന്നിവരടങ്ങുന്ന രണ്ടംഗ കമ്മീഷനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മുന്‍ ബിസിസിഐ ചെയര്‍മാന്‍ എന്‍ ശ്രീനിവാസന് തിരികെയെത്താന്‍ അവസരം സൃഷ്ടിക്കുന്നതായിരുന്നു ഇവരുടെ റിപ്പോര്‍ട്ട്.
ഓഗസ്റ്റ് രണ്ടിന് ചേരുന്ന ബിസിസിഐ കൗണ്‍സില്‍ യോഗത്തില്‍ റിപ്പോര്‍ട്ടിന് മേലുള്ള അന്തിമ തീരുമാനം എടുക്കാനിരിക്കെയാണ് കോടതി പരാമര്‍ശം വന്നിരിക്കുന്നത്. അന്വേഷണത്തിന് പുതിയ പാനല്‍ രൂപീകരിക്കണമെന്നും കോടതി ബിസിസിഐയോട് നിര്‍ദേശിച്ചിട്ടുണ്ട്.