ഐപിഎല്‍ പ്രധാന വാതുവെപ്പുകാരനായ ജിതേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തു

അഹമ്മദാബാദ്| WEBDUNIA|
PRO
PRO
ഐപിഎല്‍ വാതുവെപ്പ് കേസിലെ പ്രധാന വാതുവെപ്പുകാരനായ ജിതേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്തു. ഡല്‍ഹി പൊലീസാണ് ജിതേന്ദ്ര സിംഗിനെ അറസ്റ്റ് ചെയ്ത‌ത്. അറസ്റ്റിലാകുമ്പോള്‍ ജിതേന്ദ്ര സിംഗ് അഹമ്മദാബാദിലായിരുന്നു.

ജിതേന്ദ്ര സിംഗിനെ ഡല്‍ഹി പൊലീസ്, സാകേത് കോടതിയില്‍ ഹാജരാക്കി. ഐപിഎല്‍ വാതുവെപ്പ് കേസിലെ പ്രധാന പ്രതിയും നേരത്തെ അറസ്റ്റിലായ ചന്ദ്രേഷ് പട്ടേലുമായി അടുത്ത ബന്ധവും പുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു ജിതേന്ദ്ര സിംഗ്.

ജിതേന്ദ്ര സിംഗിന്റെ അറസ്റ്റോടുകൂടി കൂടുതല്‍ പ്രധാനപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഡല്‍ഹി പൊലീസിന്റെ കണക്കുകൂട്ടല്‍. വാതുവെപ്പ് കേസില്‍ നേരത്തെ അറസ്റ്റിലായ രാജസ്ഥാന്‍ റോയല്‍സ് താരം അജിത് ചാന്ദില ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ സാകേത് കോടതി തിങ്കളാഴ്ച പരിഗണിക്കും.

ചാന്ദിലയെ കൂടാതെ ഇടനിലക്കാരായ രമേശ് വ്യാസിന്റെയും ദീപക് കുമാറിന്റെയും ജാമ്യാപേക്ഷയും പരിഗണിക്കുന്നത് കോടതി നീട്ടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :