പാസ്‌പോര്‍ട്ട് കിട്ടിയാല്‍ ശ്രീ സിനിമയില്‍ അഭിനയിക്കും

കൊച്ചി| WEBDUNIA|
PRO
PRO
ഐ പി എല്‍ ഒത്തുകളി കേസില്‍ കുടുങ്ങിയ ശ്രീശാന്ത് പാസ്‌പോര്‍ട്ട് കിട്ടിയാല്‍ സിനിമയില്‍ അഭിനയിക്കും. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ പ്രധാന വേഷം ചെയ്യുന്നത് ശ്രീശാന്താണ്. ഇതിന്റെ അണിയറപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെയാണ് ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്ത് പൊലീസ് പിടിയിലാകുന്നത്.

അറസ്റ്റ് വാര്‍ത്ത വന്നതോടെ ശ്രീശാന്തിനെ കൈതപ്രത്തിന്റെ ചിത്രത്തില്‍ നിന്നും സര്‍ക്കാറിന്റെ ലോട്ടറി പരസ്യത്തില്‍ നിന്നും പുറത്താക്കിയിരുന്നു. എന്നാല്‍ ശ്രീശാന്തിനെ ബാലചന്ദ്രകുമാര്‍ തന്റെ തീരുമാനത്തില്‍ മാറ്റം വരുത്തിയില്ല. ശ്രീശാന്തിനെ കൊണ്ടു തന്നെ ഈ ചിത്രം ഷൂട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മികച്ചൊരു പ്രണയകഥയാണ് ശ്രീക്കായി ഒരുക്കുന്നത്

ജുലൈ ആദ്യത്തില്‍ ഷൂട്ടിംഗ് തുടങ്ങാനായിരുന്നു തീരുമാനം. ഷൂട്ടിംഗ് ലൊക്കേഷനുകള്‍ മിക്കതും വിദേശത്താണ്. എന്നാല്‍ കേസിന്റെ ഭാഗമായി ശ്രീയുടെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചതിനാല്‍ വിദേശയാത്ര സാധ്യമല്ല. ശ്രീയുടെ പാസ്പോര്‍ട്ട് കിട്ടിയാല്‍ ഉടനെ തന്നെ ലണ്ടനില്‍ ചിത്രീകരണം ആരംഭിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :