ഐഎസ്ആര്‍ഒ, നാസയുമായി സഹകരിച്ച് ഉപഗ്രഹം വികസിപ്പിക്കുന്നു

ബാംഗ്ലൂര്‍| WEBDUNIA|
PTI
PTI
ഐഎസ്ആര്‍ഒ, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുമായി സഹകരിച്ച് ഉപഗ്രഹം വികസിപ്പിക്കാന്‍ തീരുമാനമായി. അടുത്ത മാസങ്ങള്‍ക്കുള്ളില്‍ തന്നെ നാസയുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പദ്ധതി ആരംഭിക്കണമെന്നാണ് തീരുമാനമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ പറഞ്ഞു.

യുഎസില്‍ നിന്നുള്ള പ്രതിനിധി ചാള്‍സ് എഫ് ബോള്‍ഡന്‍ കഴിഞ്ഞ ജൂണ്‍ 25ന് അഹമദാബാദിലുള്ള സ്‌പേസ് ആപ്ലിക്കേഷന്‍സ് സെന്റര്‍ സന്ദര്‍ശിച്ചിരുന്നു. കെ രാധാകൃഷ്ണന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്‌പേസ് സെക്രട്ടറി, ഐഎസ്ആര്‍ഒയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി ബോള്‍ഡന്‍ ചര്‍ച്ചകളും നടത്തിയിരുന്നു.

ഐഎസ്ആര്‍ഒയും നാസയും നിലവില്‍ സഹകരിക്കുന്ന മേഖലകളും ഭാവിയിലെ സഹകരണം എത്തരത്തില്‍ ആകണം എന്നത് സംബന്ധിച്ചും ബോള്‍ഡനുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഉപഗ്രഹം വികസിപ്പിക്കുന്നതിനായി രണ്ട് ഫ്രീക്വന്‍സി ബാന്‍ഡുകളിലായി (എല്‍ ബാന്‍ഡ്, എസ് ബാന്‍ഡ്) റഡാര്‍ ഉപഗ്രഹങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ചര്‍ച്ചകളാകും ഐഎസ്ആര്‍ഒയും നാസയും നടത്തുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :