നെല്‍സന്‍ മണ്ടേലയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി

ജൊഹന്നാസ്ബര്‍ഗ്| WEBDUNIA|
PTI
ദക്ഷിണാഫ്രിക്കന്‍ വിമോചന നേതാവും മുന്‍പ്രസിഡണ്ടുമായ നെല്‍സന്‍ മണ്ടേലയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി. മണ്ടേല മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് പ്രസിഡണ്ട് ജേക്കബ് സുമ അറിയിച്ചു. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് പ്രിട്ടോറിയയിലെ അശുപത്രിയില്‍ അഞ്ച് ദിവസമായി ചികിത്സയിലാണ് മണ്ടേല.

അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് 94കാരനായ മണ്ടേലയെ പ്രിട്ടോറിയയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് വര്‍ഷത്തിനിടെ ഇത് അഞ്ചാം തവണയാണ് മണ്ടേലയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ദീര്‍ഘനാളായി അസുഖബാധിതനായിരുന്നു മണ്ടേല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :