ചലിക്കുന്ന മാന്ത്രിക കല്ലുകളുടെ രഹസ്യം നാസ കണ്ടെത്തി!

കാലിഫോര്‍ണിയ| WEBDUNIA|
PRO
PRO
കാലിഫോര്‍ണിയയിലെ ചാവു താഴ്‌വരയിലെ ചലിക്കുന്ന പാറക്കല്ലുകളുടെ രഹസ്യം എന്നും ശാസ്ത്രലോകത്തിന് ഒരു സമസ്യയായിരുന്നു. വറ്റി വരണ്ട തടാകത്തിലൂടെ സ്വയം ചലിക്കുന്ന കല്ലുകള്‍ക്കു പിന്നിലെ രഹസ്യം ചികഞ്ഞെടുത്തു.

ചാവുതാഴ്വരയിലെ സഞ്ചരിക്കുന്ന കല്ലുകളില്‍ പലതിനും മുന്നൂറ് കിലോക്ക് മുകളില്‍ ഭാരമുണ്ട്. പല പാറകളും അറുനൂറ് അടി വരെ ഇവസഞ്ചരിച്ച വഴിയും വ്യക്തമായി കാണാനാകും. എന്നാല്‍ എന്ത് ശക്തിയാണ് കല്ലുകളെ തള്ളിനീക്കുന്നതെന്ന് വ്യക്തമായിരുന്നില്ല.

തണുപ്പുകാലത്ത് തടാകം മഞ്ഞില്‍ ഉറഞ്ഞു കിടക്കും. അപ്പോള്‍ കല്ലുകള്‍ക്ക് ചുറ്റും മഞ്ഞിന്റെ ചെറിയൊരു ആവരണം കല്ലുകളെ മൂടും. പിന്നീട് വേനല്‍കാലത്തിന്റെ തുടക്കത്തില്‍ ചെളിയില്‍ പൂണ്ടുകിടക്കുന്ന കല്ലുകളെ തെന്നിനീങ്ങുന്നതിന് മഞ്ഞിന്റെ ഈ ആവരണം സഹായിക്കുന്നുവെന്നാണ് നാസയുടെ വിശദീകരണം.

പാറകള്‍ ചലിക്കുന്നത് ശാസ്തജ്ഞര്‍ ആരുംതന്നെ കണ്ടതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പാറകള്‍ക്കു പുറകിലെ നിരങ്ങിയതിന്റെ പാടുകള്‍ ഇവ ചലിക്കുന്നുന്നുവെന്നതിന്റെ ജീവിക്കുന്ന തെളിവുകളായിരുന്നു. പ്രതിഭാസം വിശദീകരിക്കാനാവാതെ വന്നതോടെ ചലിക്കുന്ന പാറകളെക്കുറിച്ചുള്ള അന്ധവിശ്വാസവും പെരുകി വന്നു.

ചാവു താഴ്‌വരയിലെ കല്ലുകളെ അന്യഗ്രഹ ജീവികളാണ് നിയന്ത്രിക്കുന്നതെന്നും പലരും വിശ്വസിച്ചിരുന്നു. മാന്ത്രിക ശേഷിയുള്ള പാറക്കല്ലുകളില്‍ പലതും മോഷണം പോയിരുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്താന്‍ പാര്‍ക്ക് അധികൃതര്‍ ഔദ്യോഗികമായി തീരുമാനമെടുത്തിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :