എയര്‍ ഇന്ത്യയുടെ മുംബൈയിലേയ്ക്കുള്ള വിമാനം നിലത്തിറക്കി

കൊച്ചി| WEBDUNIA|
PRO
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന ഉടനെ എയര്‍ ഇന്ത്യയുടെ മുംബൈയിലേയ്ക്കുള്ള വിമാനം നിലത്തിറക്കി.

സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം നിലത്തിറക്കിയതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. വിമാനത്തിന്റെ യാത്ര റദ്ദാക്കി. മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ മുംബൈയിലെത്തിക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

153 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എല്ലാവരും സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :