കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച തിരുവനന്തപുരത്തെത്തും. സോണിയ ഗാന്ധി ഞായറാഴ്ച വൈകിട്ട് 3.30ന് സ്വകാര്യ വിമാനത്തില്‍ വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയില്‍ എത്തും. തുടര്‍ന്ന് നെയ്യാര്‍ഡാമില്‍ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസിന്റെ മന്ദിരം ഉദ്ഘാടനം ചെയ്യാന്‍ പോകും.
പിന്നീട് സോണിയ 4.55ന് നഗരത്തില്‍ മടങ്ങിയെത്തി മുന്‍ മുഖ്യമന്ത്രി ആര്‍ ശങ്കറുടെ പ്രതിമ പാളയത്ത് അനാച്ഛാദനം ചെയ്തതിന് ശേഷം സെനറ്റ് ഹാളിലെ സമ്മേളനത്തില്‍ പങ്കെടുക്കും. കനകക്കുന്ന് കൊട്ടാരത്തില്‍ സര്‍ക്കാരിന്റെ ആരോഗ്യ കിരണം പദ്ധതിക്ക് തുടക്കം കുറിച്ചതിന് ശേഷം സോണിയ വിശ്രമത്തിലായിരിക്കും.
തിങ്കാളാഴ്ച രാവിലെ 11.45ന് ഭൂരഹിതരില്ലാത്ത കേരളം പദ്ധതി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടനം ചെയ്യും. 12.45ന് ആക്കുളം ദക്ഷിണ വ്യോമ കമാന്‍ഡിനു സമീപം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ രണ്ടാം ക്യാംപസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.
പരിപാടികള്‍ എല്ലാം പൂര്‍ത്തിയാക്കിതിന് ശേഷം 1.40നുള്ള പ്രത്യേക വിമാനത്തില്‍ സോണിയ ഗാന്ധി മൈസൂറിലേക്ക് പോകും.