എയര്‍ ആംബുലന്‍സ് തകര്‍ന്ന് മലയാളിയടക്കം 11 മരണം

ന്യൂഡല്‍ഹി| WEBDUNIA|
PTI
ഫരീദബാദില്‍ ആംബുലന്‍സ് വിമാനം വീടുകള്‍ക്ക് മുകളിലേക്ക് തകര്‍ന്ന് വീണ് മലയാളി നഴ്സ് അടക്കം 11 പേര്‍ മരിച്ചു. ബുധനാഴ്ച രാത്രി പത്തേമുക്കാലോടെ നടന്ന അപകടത്തില്‍ ഇടുക്കി വാഴക്കുളം സ്വദേശിയായ നഴ്സ് സിറിള്‍ പി ജോയി (25) ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന എട്ട് പേരും വീടിനുള്ളില്‍ ഉണ്ടായിരുന്ന മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്.

വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന രാഹുല്‍ രാജ് (20) എന്ന രോഗിയെ പട്നയില്‍ നിന്ന് ഡല്‍ഹിയിലെ അപ്പോളൊ ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴാണ് പിസി-12 ടര്‍ബൊ-പ്രോപ് ഒറ്റ എഞ്ചിന്‍ വിമാനം ജനവാസകേന്ദ്രത്തില്‍ തകര്‍ന്ന് വീണത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ച ശേഷം മണല്‍ക്കാറ്റില്‍ പെട്ട് വിമാനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. ന്യൂഡല്‍ഹിക്കടുത്ത് ഫരീദബാദ് സെക്ടര്‍ 23-ല്‍ ആണ് ഒമ്പത് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനം തകര്‍ന്ന് വീണത്.

രണ്ട് വീടുകള്‍ക്ക് മേലെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടം നടക്കുമ്പോള്‍ പത്ത് പേരോളം വീടുകള്‍ക്കുള്ളിലുണ്ടായിരുന്നു.

അപകടത്തില്‍ കൊല്ലപ്പെട്ട സിറിള്‍ ജോയി കഴിഞ്ഞ അഞ്ച് വര്‍ഷമായി അപ്പോളോ ആശുപത്രിയിലെ നഴ്സാണ്. ഡല്‍ഹിയില്‍ നിന്ന് ഹരിയാനയിലെത്തി അവിടെ നിന്ന് രോഗിയുമായി എയര്‍ ആംബുലന്‍സില്‍ മടങ്ങുമ്പോഴാണ് അപകടം സംഭവിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :