എയര്‍ ഇന്ത്യ ലോക്കൌട്ട് ഭീഷണിയില്‍?

മുംബൈ| WEBDUNIA|
PRO
PRO
പൈലറ്റുമാരുടെ സമരം നീളുമെന്നുറപ്പായതോടെ എയര്‍ ഇന്ത്യ അടച്ചിടല്‍ ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. 840 പൈലറ്റുമാരാണ് ഇപ്പോള്‍ സമരം നടത്തുന്നത്. സമരം മൂലം ദിനം പ്രതി നാല് കോടി രൂപയുടെ നഷ്‌ടമാണ് എയര്‍ ഇന്ത്യ നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്ത അഞ്ച് ദിവസത്തേക്ക് ആഭ്യന്തരയാത്രയ്ക്കുള്ള പുതിയ ബുക്കിംഗ് സ്വീകരിക്കേണ്ടെന്ന് എയര്‍ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

പൈലറ്റുമാരുമായി ഇനി യാതൊരു തരത്തിലുള്ള ചര്‍ച്ചയുമില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിക്കഴിഞ്ഞു. പൈലറ്റുമാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് വഴങ്ങേണ്ടെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടിയുമായി മുന്നോട്ട് പോകണമെന്നുമാണ് തീരുമാനം.

അതിനിടെ മുംബൈയില്‍ നിന്നുള്ള 44 ഉം ഡല്‍ഹിയില്‍ നിന്നുള്ള 51 ഉം സര്‍വീസുകള്‍ എയര്‍ ഇന്ത്യ വെള്ളിയാഴ്ച റദ്ദാക്കി. സമരം ശക്തമായതോടെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേയ്ക്ക് രണ്ട് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു സര്‍വീസ് രാവിലെ 10.03-ന് കൊച്ചിയില്‍ നിന്ന് കോഴിക്കോട് വഴി ഷാര്‍ജയിലേയ്ക്കും അവിടെ നിന്ന് തിരിച്ചുമാണ്. മറ്റൊന്ന് രാവിലെ 10-ന് കോഴിക്കോട്ട് നിന്ന് ദുബായിലേയ്ക്കും അവിടെ നിന്ന് തിരിച്ചും സര്‍വീസ് നടത്തും എന്നാണ് റിപ്പോര്‍ട്ട്. വരും ദിവസങ്ങളില്‍ ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനും എയര്‍ ഇന്ത്യ എക്‌സ്പ്രസ് തീരുമാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :