എന്റെ ഭാര്യയുടെ മൂല്യം 50 കോടിയേക്കാള്‍ ഏറെ: തരൂര്‍

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PRO
PRO
തന്റെ ഭാര്യയെക്കുറിച്ച് നരേന്ദ്രമോഡി നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കേന്ദ്രമന്ത്രി ശശി തരൂരിന്റെ മറുപടി. തന്റെ സുനന്ദ പുഷ്കറിന് 50 കോടിയെക്കാള്‍ മൂല്യമുണ്ട് എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ‘50 കോടി രൂപയുടെ ഗേള്‍ഫ്രണ്ട്’ എന്നായിരുന്നു മോഡി സുനന്ദ പുഷ്കറിനെ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്.

വിലമതിക്കാനാവാത്തതാണ് തന്റെ ഭാര്യ. മോഡിയുടെ സങ്കല്പത്തിലെ 50 കോടിയേക്കാള്‍ മൂല്യമുണ്ട്. ആരെയെങ്കിലും സ്നേഹിക്കുമ്പോള്‍ മാത്രമേ അത് അത് മനസ്സിലാകുകയുള്ളൂ എന്നും തരൂര്‍ പറഞ്ഞു.

തിങ്കളാഴ്ച ഹിമാചല്‍ പ്രദേശിലെ മാണ്ഡ്യയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് മോഡി വിവാദപരാമര്‍ശം നടത്തിയത്. കൊച്ചി ഐപിഎല്‍ ടീമിലെ സുനന്ദ പുഷ്കറിന് ‘വിയര്‍പ്പ് ഓഹരി‘ ഉണ്ടെന്ന വിവാദങ്ങളും തുടര്‍ന്ന് തരൂര്‍ കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ചതുമൊക്കെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു മോഡി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :