ഭര്‍ത്താവ് ഭാര്യയെ ഇഷ്ടികക്ക് അടിച്ച് കൊന്നു

ഗാസിയപുര്‍| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മദ്യപാനം നിര്‍ത്താന്‍ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് അടിച്ചു കൊന്നു. ഗാസിയബാദിലെ ശാദിയാബാദ് പ്രദേശത്താണ് കൊലപാതകം നടന്നത്. കിരണ്‍ ദേവിയാണ്(40) ഭര്‍ത്താവ് ഗുല്ലു റാമിന്റെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്.

മുഴുമദ്യപാനിയായ ഗുല്ലുറാം വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ മദ്യപിച്ചെത്തിയ ഗുല്ലു കിണുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയായിരുന്നു. മദ്യപാനം ഒഴിവാക്കണമെന്നാവശ്യപ്പെട്ട കിരണിനെ ഗുല്ലു മര്‍ദ്ദിച്ചവശയാക്കിയശേഷം ഇഷ്ടികകൊണ്ട് തലക്ക് അടിക്കുകയായിരുന്നു. അയല്‍‌വാസികള്‍ കിരണിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

യുവതിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് ഗുല്ലുറാമിനെ അറസ്‌റ്റ് ചെയ്തു. കൊലക്കുറ്റമാണ് പൊലീസ് കേസ് റജിസ്‌റ്റര്‍ ചെയ്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :