ഓട്ടോറിക്ഷയില്‍ കയറ്റി ഭാര്യയുടെ ഗര്‍ഭം അലസിപ്പിച്ച ഭര്‍ത്താവ് പിടിയില്‍!

കാഞ്ഞങ്ങാട്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഓട്ടോറിക്ഷയില്‍ കയറ്റി ഭാര്യയുടെ ഗര്‍ഭം അലസിപ്പിച്ച ഭര്‍ത്താവ് പിടിയില്‍. തൃക്കരിപ്പൂര്‍ വടക്കേ കൊവ്വലിലെ ഷജീര്‍ എന്ന ഇരുപത്തഞ്ചുകാരനാണ് ഓട്ടോറിക്ഷയില്‍ കയറ്റി മുബീനയുടെ ഗര്‍ഭം അലസിപ്പിച്ചത്. കൂടുതല്‍ സ്ത്രീധനം നല്‍കാത്തതിന്റെ പ്രതികാരമായിട്ടാണ് ഷജീര്‍ ഭാര്യയുടെ ഗര്‍ഭം അലസിപ്പിച്ചത്.

വാടകയ്ക്കെടുത്ത ഓട്ടോറിക്ഷയില്‍ ഗര്‍ഭിണിയായ മുബീനയെ ഇരുത്തി കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വണ്ടി ഓടിച്ച് ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് യുവതി നല്കിയ ഹര്‍ജിയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസെടുക്കാന്‍ കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഷജീറിന്റെ മാതാവ് കുല്‍സു(45), അമ്മാവന്‍ ഹാരിസ്(35) എന്നിവര്‍ക്കെതിരെയും കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മിജസ്‌ട്രേറ്റ്(രണ്ട്) കോടതി ബേക്കല്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

2011 മാര്‍ച് 17 നാണ് മുബീനയെ ഷജീര്‍ വിവാഹം ചെയ്തത്. മുബീനയുടെ വീട്ടുകാര്‍ സജീറിന് രണ്ട് ലക്ഷം രൂപയും 30 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കിയിരുന്നു. പിന്നീട് കൂടുതല്‍ സ്വര്‍ണവും പണവും സ്ത്രീധനം നല്‍കണമെന്നാവശ്യപ്പെട്ട് ഷജീറും മാതാവും അമ്മാവനും മുബീനയെ പീഡിപ്പിക്കുകയായിരുന്നു എന്ന് പരാതിയില്‍ പറയുന്നു.

മുബീന ഗര്‍ഭിണിയായതോടെ ഗര്‍ഭം അലസിപ്പിക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും യുവതി വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് ആശുപത്രിയില്‍ പരിശോധിക്കാന്‍ കൊണ്ടു പോകുകയാണെന്ന വ്യാജേന മുബീനയെ ഓട്ടോറിക്ഷയില്‍ കൊണ്ടുപോയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :