19 കാരിയായ ഭാര്യയെ അന്‍പതിനായിരം രൂപയ്ക്ക് വിറ്റു

ആലപ്പുഴ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
അന്‍പതിനായിരം രൂപയ്ക്ക് 19കാരിയായ ഭാര്യയെ വിറ്റ യുവാവ് ഒളിവില്‍. കാര്‍ വാങ്ങാനാണ് അലപ്പുഴ സ്വദേശിയായ യുവാവ് ഭാര്യയെ വിറ്റത്. യുവതിയുമായി പ്രണയത്തിലായിരുന്ന യുവാവ് യുവതിയുടെ വീട്ടിലെ രാത്രി സന്ദര്‍ശകനായിരുന്നു. ഇതിനിടെ നാട്ടുകാര്‍ പിടികൂടി ഇയാളുടെയും യുവതിയുടെയും വിവാഹം നടത്തിക്കൊടുക്കുകയായിരുന്നു.

എന്നാല്‍ ഒരു കാര്‍ വാങ്ങണമെന്ന മോഹം ഉള്ളില്‍ ഉദിച്ചപ്പോള്‍ പണം ഉണ്ടാക്കാനായി ഇയാള്‍ ഭാര്യയെ പെണ്‍‌വാണിഭ സംഘത്തിന് വില്‍ക്കുകയായിരുന്നു. ഒരു മാസം പെണ്‍‌വാണിഭ സംഘത്തിന്റെ തടവിലായിരുന്ന യുവതി അവിടെ നിന്ന് രക്ഷപ്പെട്ട് സന്തം വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

പെണ്‍‌വാണിഭ സംഘം തന്നെ വാഹനത്തില്‍ കയറ്റില്‍ പലസ്ഥലങ്ങളില്‍ എത്തിച്ച് പലര്‍ക്കും കാഴ്ച വച്ചതായി യുവതി പറഞ്ഞു. ഭര്‍ത്താവിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :