ഉള്‍ഫ നടത്തിയ സ്ഫോടനങ്ങള്‍ക്ക് പ്രേരണ നല്‍കിയത് പാകിസ്ഥാന്‍

ഗുവാഹാട്ടി| WEBDUNIA|
PRO
സംസ്ഥാനത്ത് അടിക്കിടെ വിവിധയിടങ്ങളില്‍ നടന്ന ഗ്രനേഡാക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് പൊലീസ്. ഉള്‍ഫ നടത്തിയ ആക്രമണങ്ങള്‍ക്ക് പ്രചോദനം നല്‍കിയത് പാകിസ്ഥാനാണെന്നാണ് പൊലീസിന്റെ ഭാഷ്യം.

പാകിസ്ഥാന്റെ സഹായം ലഭിക്കാന്‍ വേണ്ടിയാണ് ഉള്‍ഫ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടത്തിയത്. തീര്‍ത്തും ദുര്‍ബലമായ സംഘടന സംവിധാനങ്ങള്‍ ഉള്ള ഉള്‍ഫയ്ക്ക് പാകിസ്ഥാന്‍ സഹായം നല്‍കണമെങ്കില്‍ ആക്രമണം നടത്തണമായിരുന്നു. അതിനാലാണ് ഉള്‍ഫ ഇത്തരത്തിലുള്ള സ്ഫോടനങ്ങള്‍ നടത്തിയതെന്നാണ് പൊലീസ് പറഞ്ഞത്.

ജൂണ്‍ 23ന് ലഖീംപൂരിലും 24ന് കര്‍ബി ആങ്‌ലോങിലുമാണ് സ്‌ഫോടനങ്ങള്‍ ഉണ്ടായത്. ആക്രമണങ്ങളില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :