മതകേന്ദ്രത്തിനു സമീപം ചാവേര്‍ സ്ഫോടനം: 31 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്| WEBDUNIA| Last Modified ബുധന്‍, 19 ജൂണ്‍ 2013 (11:24 IST)
WD
WD
ഇറാഖില്‍ വടക്കന്‍ ബാഗ്ദാദിന് സമീപമുണ്ടായ ഇരട്ട ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 31 പേര്‍ കൊല്ലപ്പെട്ടു. ഷിയാ മുസ്‌ലിം വിഭാഗക്കാരുടെ മതകേന്ദ്രത്തിന് സമീപമായിരുന്നു സ്ഫോടനം നടന്നത്.

തൊട്ടടുത്തുള്ള ഇമാം അല്‍ സാദിഖി സര്‍വകലാശാലയിലുള്ള വിദ്യാര്‍ഥികളാണ് കൊല്ലപ്പെട്ടവരിലേറെയും. അല്‍ ഖ്വെയ്ദ ബന്ധമുള്ള സുന്നി തീവ്രവാദികളാണ് സംഭവത്തിന് പിന്നിലെന്ന് കരുതുന്നു.

സംഭവസ്ഥലത്ത് വന്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സുന്നി തീവ്രവാദികള്‍ക്കെതിരെ അതിശക്തമായി
തിരിച്ചടിക്കുമെന്ന് പൊലീസ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :