ജിയാ ഖാന്റെ കാമുകനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം

മുംബൈ| WEBDUNIA|
PRO
PRO
ബോളിവുഡ് നടി ജിയാ ഖാന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാമുകന്‍ സൂരജ് പഞ്ചോലിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് നടന്‍ അദിത്യാ പഞ്ചോലിയുടെ മകന്‍ സൂരജ് അറസ്റ്റിലായത്.

ജിയ എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യാക്കുറിപ്പ് അമ്മ റാബിയ ഖാന്‍ കഴിഞ്ഞ ദിവസം പൊലീസിന് കൈമാറിയിരുന്നു. ഇതെ തുടര്‍ന്നാണ് സൂരജിന്റെ അറസ്റ്റ്.

ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ പൊലീസ് തീരുമാനിച്ചിരുന്നു.

ജിയയും കാമുകന്‍ സൂരജും തമ്മിലുള്ള ബന്ധം വഷളായതിനെക്കുറിച്ചാണ് ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിച്ചിട്ടുള്ളത്. സൂരജ് തന്നെ ചതിച്ചു എന്ന് ജിയ കത്തില്‍ പറയുന്നുണ്ട്. ജിയ ഗര്‍ഭിണിയായെന്നും അബോര്‍ഷന്‍ നടത്തിയെന്നും കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :