ഉത്തര്‍പ്രദേശില്‍ വനിതാജഡ്ജി മാനഭംഗത്തിനിരയായി

അലിഗഡ്| Last Updated: ചൊവ്വ, 3 ജൂണ്‍ 2014 (19:00 IST)
ഉത്തര്‍പ്രദേശില്‍ വനിതാജഡ്ജി മാനഭംഗത്തിനിരയായി. ജഡ്ജിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അലിഗഡിലെ ഔദ്യോഗിക വസതിയിലാണ് ഗുരുതരനിലയില്‍ ജഡ്ജിയെ കണ്ടെത്തിയത്. മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവവുമായി ബന്ധപ്പെട്ട് ആരെയും അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജഡ്ജി മാനഭംഗത്തിനിരയായ മുറിയില്‍ നിന്ന് കീടനാശിനിയുടെ കുപ്പി പൊലീസിന് ലഭിച്ചിട്ടുണ്ട്. മാനഭംഗപ്പെടുത്തിയ ശേഷം കീടനാശിനി നല്‍കി കൊലപ്പെടുത്തുകയായിരുന്നോ ലക്‍ഷ്യം എന്നതിനെക്കുറിച്ച് അന്വേഷിച്ചുവരികയാണ്.

സഹോദരിമാരായ പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം വ്യാപിക്കുന്നതിനിടെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് വീണ്ടും മാനഭംഗവാര്‍ത്ത വന്നിരിക്കുന്നത്. മുഖ്യമന്ത്രി അഖിലേഷ് യാദവിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് ഈ സംഭവം.

സംസ്ഥാനത്ത് ക്രമസമാധാനനില ആകെ തകര്‍ന്നതായും സര്‍ക്കാരിനെ പിരിച്ചുവിടണമെന്നും മായാവതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :