സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് കെട്ടിത്തൂക്കിയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റില്‍

ബദുയുന്‍| Last Modified ശനി, 31 മെയ് 2014 (11:46 IST)
ഉത്തര്‍പ്രദേശിലെ ബാദന്‍ ജില്ലയില്‍ ദളിത് സഹോദരിമാരെ കൂട്ടമാനഭംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ അഞ്ച് പ്രതികളെ പൊലീസ്
അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പൊലീസിന്റെ ഭാഗത്ത് വന്‍ വീഴ്ചയുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് അഞ്ച് പ്രതികളെയും അറസ്റ്റ് ചെയ്തത്. കൂട്ടമാനഭംഗം ചെയ്ത പ്രതികളെ സഹായിച്ചുവെന്ന പരാതിയിലാണ് രണ്ട് പൊലീസുകാരെ അറസ്റ്റ് ചെയ്തത്.

കോണ്‍സ്റ്റബിളായ ഛത്രപാല്‍ യാദവിനെ വെള്ളിയാഴ്ച രാത്രിയും ഉര്‍വേഷ് യാദവിനെ ഇന്ന് പുലര്‍ച്ചെയുമാണ് അറസ്റ്റു ചെയ്തത്. യകേസില്‍ ഇനി രണ്ട് പ്രതികള്‍ കൂടി അറസ്റ്റിലാകാനുണ്ട്.

പെണ്‍കുട്ടികളുടെ വീട്ടുകാര്‍ പരാതി നല്‍കിയിട്ടും പ്രതികളെ പിടികൂടുന്നതിന് പകരം സഹായിച്ചുവെന്നാണ് പൊലീസുകാര്‍ക്കെതിരെയുള്ള പരാതി. പതിനാല്, പതിനഞ്ച് വയസുള്ള സഹോദരിമാരെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കുകയാണുണ്ടായത്. നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിന് ശേഷമാണ് സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് തയ്യാറായത്.

സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമുദായത്തില്‍ പെട്ട പെണ്‍കുട്ടികളാണ് മരണപ്പെട്ടത്. ഇക്കാര്യത്തില്‍ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പ്രതികളുടെ വിചാരണയ്ക്കായി പ്രത്യേക കോടതി സ്ഥാപിക്കുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് മരണപ്പെട്ട പെണ്‍കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :