ഉത്തരാഖണ്ഡില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു

ഡെറാഡൂണ്‍| WEBDUNIA| Last Modified വ്യാഴം, 25 ജൂലൈ 2013 (12:54 IST)
PRO
ഉത്തരാഖണ്ഡില്‍ കനത്ത നാശം വിതയ്ക്കുന്നു. കനത്ത മഴയില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും രണ്ട്‌ പേര്‍ മരിച്ചു.

കനത്ത മഴയില്‍ ഒട്ടേറെ വീടുകള്‍ തകര്‍ന്നു. ഒരു പുരുഷനും ഒരു യുവതിയുമാണ്‌ ഇന്നലെ മരിച്ചത്‌. ചമോലി ജില്ലയിലെ കര്‍മപ്രയാഗ്‌,തിര്‍പക്‌,തെപാന തുടങ്ങിയ പ്രദേശങ്ങളിലാണ്‌ നാശനഷ്ടമേറെ. ഗംഗയും യയമുനയും ഉള്‍പ്പെടെ എല്ലാ പ്രധാന നദികളിലും ഇപ്പോഴും ജലനിരപ്പ്‌ ഉയരുകയാണ്‌.

ഋഷികേശില്‍ നിന്ന്‌ ബദിരനാഥ്‌, കേദാര്‍നാഥ്‌ എന്നിവിടങ്ങളിലേക്കുള്ള ദേശീയ പാതകള്‍ അടച്ചു. സംസ്ഥാനത്ത് ഉണ്ടായ കാലവര്‍ഷക്കെടുതിയില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സൈന്യം ഇപ്പോഴും രക്ഷാപ്രവര്‍ത്തനങ്ങല്‍ തുടരുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :