ഉഡുപ്പിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റ്. പാലാ രാമപുരം സ്വദേശി ജോയ് സെബാസ്റ്റ്യന്‍, അമ്മ ഏലിക്കുട്ടി എന്നിവരാണു മരിച്ചത്.
മംഗലാപുരം-ഉഡുപ്പി ദേശീയ പാതയില്‍ പടുബിദ്രിയില്‍ വെള്ളിയാഴ്ച രാവിലെ 7:30നാണ് അപകടമുണ്ടായത്. ഇവര്‍ സഞ്ചരിച്ച കാര്‍ ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ജോയ് സെബാസ്റ്റ്യനും കുടുംബവും മംഗലാപുരത്തേക്ക് താമസം മാറ്റിയത്.