മലയാളി യുവതിക്ക് മക്കയില്‍ പീഡനം; ഭര്‍ത്താവടക്കം 2 പേര്‍ക്കെതിരെ കേസ്
WEBDUNIA|
Last Modified ബുധന്‍, 23 ജനുവരി 2013 (14:46 IST)
PRO
PRO
സൗദി അറേബ്യയിലെ മക്കയില്‍ ഫ്ലാറ്റില്‍ വച്ച് ഭര്‍ത്താവിന്റെ സുഹൃത്ത് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഇതിന് ഭര്‍ത്താവും ഒത്താശ ചെയ്തതായി യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു.
ഓമാനൂര്‍ മുണ്ടക്കല്‍ തവനൂര്‍ സ്വദേശിനിയായ മുപ്പത്തിരണ്ടുകാരിയാണ് പരാതിക്കാരി. മഞ്ചേരി കോടതിയിലാണ് യുവതി പരാതി നല്‍കിയത്. യുവതിയുടെ ഭര്‍ത്താവ് ഓമാനൂര്‍ പോത്തുവെട്ടിപ്പാറ കോഴിക്കോടന്‍ അബ്ദുല്‍ നാസര്‍ (42), സുഹൃത്ത് കുന്നത്ത് മഹമൂദ് (42) എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
2012 ജൂലൈ 12ന് മക്കയിലെ ഫ്ലാറ്റില്‍ വച്ചാണ് സംഭവം. ഫാമിലി വീസ പുതുക്കാനായി സൗദിയിലെത്തിയതായിരുന്നു യുവതി. ഫ്ലാറ്റിലേക്ക് ഭര്‍ത്താവിന്റെ സുഹൃത്തും കേസിലെ ഒന്നാം പ്രതിയുമായ മഹമൂദ് എത്തിയപ്പോള്‍ കുട്ടികളുമായി പുറത്തിറങ്ങിയ നാസര്‍ വാതില്‍ പുറത്തു നിന്നും പൂട്ടി പീഡനത്തിന് സൗകര്യമൊരുക്കുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുത്ത പൊലീസ്, പ്രതി ഗള്‍ഫില്‍ നിന്ന് എത്തിയ വിവരമറിഞ്ഞ് സ്ഥലത്തെത്തിയെങ്കിലും പിടികൂടാനായില്ല. മഞ്ചേരി സിഐ വി എ കൃഷ്ണദാസിനാണ് അന്വേഷണ ചുമതല.