മഹാരാഷ്ട്ര: |
WEBDUNIA|
Last Modified വെള്ളി, 25 ജനുവരി 2013 (17:15 IST)
PRO
PRO
ദേശീയ യൂത്ത് വോളിയില്‍ വനിതാവിഭാഗത്തില്‍ കേരളത്തിന് കിരീടനഷ്ടം. മഹാരാഷ്ട്രയിലെ ഷേഗോണില്‍ നടന്ന ദേശീയ യൂത്ത് വോളിയില്‍ മലയാളി താരങ്ങള്‍ നിറഞ്ഞ സായ് ടീമിനോടാണ് ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം പൊരുതിത്തോറ്റത്.
സ്‌കോര്‍: 25-18, 25-13, 17-25, 21-25, 15-10. ജേതാക്കളായ സായി ടീമില്‍ നാലുപേര്‍ മലയാളികളാണ്. ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ആണ്‍കുട്ടികള്‍ ക്വാര്‍ട്ടറില്‍ പുറത്തായിരുന്നു. ഗ്രൂപ്പിലെ മത്സരങ്ങളെല്ലാം ജയിച്ച കേരളം, ക്വാര്‍ട്ടറില്‍ തമിഴ്‌നാടിനെയും (18-25, 24-26, 25-20, 25-22, 15-10) സെമിയില്‍ മഹാരാഷ്ട്രയെയും (25-9, 25-21, 25-11) ആണ് തോല്‍പ്ലിച്ചാണ് ഫൈനലില്‍ കടന്നത്.