ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിയുടെ കാറിലുണ്ടായ പൊട്ടിത്തെറിയുമായി ബന്ധപ്പെട്ട് ഒരാളെ ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്തു. ഇറാനിയന്‍ മാധ്യമ പ്രവര്‍ത്തകനായ ഇന്ത്യന്‍ പൌരനാണ് പിടിയിലായത്. കഴിഞ്ഞ മാസം 13നുണ്ടായ സ്ഫോടനത്തില്‍ എംബസി ഉദ്യോഗസ്ഥര്‍ അടക്കം നാലു പേര്‍ക്ക് പരുക്കേറ്റിരുന്നു.
സ്ഫോടനത്തിന് ഇറാന് പങ്കുണ്ടെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു. അതേസമയം, ഇന്ത്യയിലെ ഇറാന് അംബാസഡര്‍ സയീദ് മെഹ്ദി നബീസാദെ ആണ് ഇസ്രായേലിന്റെ ആരോപണം സത്യവിരുദ്ധമാണെന്ന് അറിയിച്ചു.
എന്നാല്‍ സ്ഫോടനത്തിന് പിന്നില്‍ തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുള്ളതായി അന്വേഷണത്തില്‍ വ്യക്തമായിരുന്നു.