ഡല്‍ഹിയില്‍ ഇസ്രായേല്‍ എംബസിയുടെ വാഹനത്തിലുണ്ടായ സ്ഫോടനത്തിന് ബംഗ്ലാദേശ് ബന്ധമുണ്ടെന്ന് സംശയം. ബംഗ്ലാദേശ് കേന്ദ്രീകരിച്ചുള്ള ഭീകരസംഘടനയായ ഹര്‍ക്കത്ത്-ഉള്‍-ജിഹാദ്-ഈ-ഇസ്ലാമി(ഹുജി) ആണ് സ്ഫോടനത്തിന് പിന്നില്‍ എന്നാണ് ഇപ്പോള്‍ ഉടലെടുക്കുന്ന സംശയം. രാജ്യത്തെ ഇന്റലിജന്‍സ്, നയതന്ത്ര വൃത്തങ്ങള്‍ ആണ് ഈ സൂചന നല്‍കുന്നത്.
ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുള്ള ബംഗ്ലാദേശ് കോക്സ് ബസാറിലെ സാറ്റ്ലൈറ്റ് ഫോണില്‍ നിന്ന് ഡല്‍ഹിയിലെ സെല്‍ഫോണിലേക്ക് രണ്ട് കോളുകള്‍ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനം നടന്ന ദിവസവും അതിന് ഒരാഴ്ച മുമ്പുമാണ് ഈ കോളുകള്‍ വന്നത്. സ്ഫോടനം നടന്നതോടെ ഈ ഫോണ്‍ സ്വിറ്റ് ഓഫ് ആകുകയും ചെയ്തു.
ഹുജി, ലക്ഷ്കര്‍ ഇ തായിബ, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നിവയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനാണ് ഈ സാറ്റ്ലൈറ്റ് ഫോണ്‍ ഉപയോഗിച്ചുവരുന്നതെന്ന് ഇന്റലിജന്‍സ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു.