ഇന്ത്യന്‍ പതാകയെ അപമാനിച്ചു; സ്ത്രീകള്‍ക്കെതിരെ നടപടിയുണ്ടാകും

കീവ്| WEBDUNIA|
ഉക്രൈയിനില്‍ മേല്‍വസ്ത്രം ഉരിഞ്ഞ് പ്രകടനം നടത്തിയ സ്ത്രീകള്‍ ത്രിവര്‍ണ പതാകയെ അപമാനിച്ച സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 19-നാണ് രാജ്യതലസ്ഥാനമായ കീവിലെ ഇന്ത്യന്‍ എംബസിക്ക് മുമ്പില്‍ സ്ത്രീകള്‍ പ്രകടനം നടത്തിയത്.

മധ്യേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിസ നിയന്ത്രിക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനെതിരെയായിരുന്നു പ്രതിഷേധം. ഈ രാജ്യങ്ങളില്‍ നിന്നുള്ള ലൈംഗിക മനുഷ്യക്കടത്ത്, ലൈംഗിക വിനോദസഞ്ചാരം എന്നിവ വര്‍ധിച്ചുവരുന്നതായി കണ്ടെത്തിയതിനേ തുടര്‍ന്നാണ് വീസ നിയന്ത്രിക്കാര്‍ ഇന്ത്യ തീരുമാനിച്ചത്.

പ്രതിഷേധക്കാര്‍ ഇന്ത്യന്‍ പതാക നിലത്തെറിഞ്ഞെന്നും ചവിട്ടിയെന്നുമൊക്കെ റിപ്പോര്‍ട്ടുകളുണ്ട്. പതാക ഉപയോഗിച്ച് ജനല്‍ച്ചില്ലുകളും മറ്റും അടിച്ചുതകര്‍ത്തതായി കീവിലെ ഇന്ത്യന്‍ അംബാസഡര്‍ അറിയിച്ചു.

നാല് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :