ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് സ്ത്രീകള്‍ മരിച്ചു

തൊടുപുഴ| WEBDUNIA| Last Modified ചൊവ്വ, 31 ജനുവരി 2012 (11:48 IST)
ഇടുക്കിയില്‍ കൊക്കയിലേക്ക് ജീപ്പ് മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. മേരി, രാസാത്തി എന്നിവരാണ് മരിച്ചത്. പൂപ്പാറയില്‍ ബോഡിമെട്ടിന്‌ രണ്ട്‌ കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. തമിഴ്‌നാട്ടില്‍ നിന്ന് തോട്ടം തൊഴിലാളികളുമായി വന്ന ജീപ്പാണ് അപകടത്തില്‍പ്പെട്ടത്‌.

വളവ്‌ തിരിയുന്നതിനിടെ 60 മീറ്റര്‍ താഴ്ച്ചയുള്ള കൊക്കയിലേക്ക് ജീപ്പ് നിയന്ത്രണം വിട്ടുമറിയുകയായിരുന്നു. അമിതവേഗമാണ്‌ അപകടകാരണമെന്നാണ്‌ പ്രാഥമിക വിവരം. ഡ്രൈവര്‍ ഒഴികെ ജീപ്പില്‍ ഉണ്ടായിരുന്ന എല്ലാവരും സ്ത്രീകളായിരുന്നു. പതിനാല് പേരാണ് ജീപ്പില്‍ ഉണ്ടായിരുന്നത്.

മൃതദേഹങ്ങള്‍ ശാന്തന്‍പാറ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. ഗുരുതരമായി പരുക്കേറ്റ നാലുപേരെ തേനി മെഡിക്കല്‍ കോളജിലേക്ക്‌ മാറ്റി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :