ഗുവാഹാട്ടി|
Last Modified തിങ്കള്‍, 5 മെയ് 2014 (12:39 IST)
ആസമിലെ മൂന്ന് ജില്ലകളില്‍ എന്‍ഡിബിഎഫ് (എസ്) തീവ്രവാദികള്‍ നടത്തിയ കൂട്ടക്കുരുതി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കും. സൈക്കിളില്‍ എത്തിയ തീവ്രവാദികളാണ് കൂട്ടക്കുരുതി നടത്തുകയും വീടുകള്‍ അഗ്നിക്കിരയാക്കുകയും ചെയ്തതെന്ന് ഗ്രാമീണര്‍ പറഞ്ഞു.
മരിച്ച ഗ്രാമീണരുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച രാത്രി ബന്ധുക്കള്‍ സംസ്‌കരിച്ചു. അസം മുഖ്യമന്ത്രിയുടെ പ്രതിനിധി ഗ്രാമീണരുമായി ചര്‍ച്ച നടത്തിയതിനെ തുര്‍ന്നാണിത്. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ് സ്ഥലത്തെത്താതെ മൃതദേങ്ങള്‍ സംസ്‌കരിക്കില്ലെന്നാണ് മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നത്.
എന്‍ഐഎ സംഘം ഇന്ന് സംസ്ഥാനത്ത് എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, വ്യാഴാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ മരിച്ചവരുടെയെണ്ണം 31 ആയി. രണ്ട് മൃതദേഹങ്ങള്‍കൂടി ബേകി നദിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണസംഖ്യ ഉയര്‍ന്നത്.
ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികള്‍ പൊലീസുമായിട്ടുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഫോറസ്റ്റ് റേഞ്ചര്‍ അടക്കം 30 പേരെ പോലീസ് അറസ്റ്റു ചെയ്തു. അഞ്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.