ആരുഷി വധക്കേസ് പ്രതികളുടെ ഹര്‍ജി തള്ളി

ഡല്‍ഹി: | WEBDUNIA|
PRO
PRO
ആരുഷി വധക്കേസ് പ്രതികളായ നുപുര്‍ തല്‍വാറും രാജേഷ് തല്‍വാറും നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ആരുഷിയുടെ കൊലപാതകം അന്വേഷിച്ച സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന അരുണ്‍ കുമാര്‍ ഉള്‍പ്പെടെ14 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതികള്‍ ഹര്‍ജി നല്കിയത്.

2008 മേയ് 16നാണ് പതിനാല് വയസുകാരിയായ ആരുഷിയും വീട്ടുജോലിക്കാരനായിരുന്ന ഹേംരാജും കൊല്ലപ്പെട്ടത്. ആരുഷിയുടെ കൊലപാതകത്തില്‍ ആദ്യം സംശയിച്ചത് ഹേംരാജിനേ ആയിരുന്നുവെങ്കിലും അയാളുടെ മൃതദേഹം ടെറസില്‍ നിന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ കൊലയാളികള്‍ ആരുഷിയുടെ അച്ഛനും അമ്മയും തന്നെയാണു സിബിഐ കണ്ടെത്തിയത്. നോയിഡയിലെ ജാവല്‍യു വിഹാറിലാണ് കൊല നടന്നത്.
ജസ്റ്റിസുമാരായ ബിഎസ് ചൌഹാന്‍, ബിഎസ് മിശ്ര എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി തള്ളിയത്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :