സത്യന്‍ അന്തിക്കാടിന്‍റെ സിനിമയിലെ വേഷം റഹ്‌മാന്‍ നിരസിച്ചെങ്കില്‍ അതിലെന്താണ് തെറ്റ്?
WEBDUNIA|
PRO
മലയാളത്തിലും തമിഴിലും ഒരുകാലത്ത് സൂപ്പര്‍താരം തന്നെയായിരുന്നു റഹ്മാന്‍. പിന്നീട് അദ്ദേഹം രണ്ട് ഭാഷകളിലും ഒന്നുമല്ലാതെ പോയെങ്കില്‍ അത് പ്ലാനിംഗില്ലായ്മയും തെരഞ്ഞെടുപ്പുകളിലെ പാളിച്ചയും കാരണമാണ്.
എന്നാല്‍ ഇപ്പോള്‍ വലിയ തിരിച്ചുവരവാണ് റഹ്മാന്‍ നടത്തിയിരിക്കുന്നത്. ട്രാഫിക്, ബാച്ച്‌ലര്‍ പാര്‍ട്ടി, മുംബൈ പൊലീസ് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും ബില്ല, സിങ്കം 2 തുടങ്ങിയ സിനിമകളിലൂടെ തമിഴിലും മികച്ച പ്രകടനമാണ് റഹ്‌മാന്‍ നടത്തിയത്. സൂപ്പര്‍താര പദവിയിലേക്കൊരു മടങ്ങിവരവ് അസാധ്യമല്ല എന്ന് ആരെയും ബോധ്യപ്പെടുത്തും വിധം ആ റഹ്‌മാന്‍ കഥാപാത്രങ്ങളെ പ്രേക്ഷകര്‍ വരവേല്‍ക്കുകയും ചെയ്തു.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഒരു ഇന്ത്യന്‍ പ്രണയകഥ’ എന്ന ചിത്രത്തിലേക്കുള്ള ക്ഷണം റഹ്‌മാന്‍ നിരസിച്ചതാണ് മലയാള സിനിമാലോകത്തെ ഏറ്റവും പുതിയ ചര്‍ച്ചാവിഷയം. സത്യന്‍ അന്തിക്കാടിന്‍റെ ഓഫര്‍ നിരസിക്കാമോ എന്ന രീതിയിലുള്ള ചോദ്യങ്ങളാണ് പലരും ഉയര്‍ത്തുന്നത്.
അത്ര പ്രാധാന്യമൊന്നുമില്ലാത്ത ഒരു കഥാപാത്രം എന്ന് സ്വയം ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലായിരുന്നു റഹ്മാന്‍റെ ആ പിന്‍മാറ്റമെന്നാണ് അറിയാന്‍ കഴിയുന്നത്. ഫഹദ് ഫാസിലും അമല പോളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ തന്‍റെ വേഷത്തിന് പ്രാധാന്യമുണ്ടാകില്ല എന്ന് റഹ്മാന് ബോധ്യപ്പെട്ടിരിക്കണം.
എന്തായാലും റഹ്‌മാന് പകരം മറ്റൊരു നടനെ വച്ച് സത്യന്‍ അന്തിക്കാട് ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ ചിത്രീകരണം പൂര്‍ത്തിയാക്കുകയാണ്. ആ സിനിമയിറങ്ങട്ടെ, റഹ്‌മാന് ഖേദിക്കേണ്ടിവരുമോ എന്ന് അപ്പോഴറിയാം!