ആയുധങ്ങളുമായി അമേരിക്കന്‍ കപ്പല്‍; ദുരൂഹത തുടരുന്നു

തൂത്തുക്കുടി| WEBDUNIA|
PRO
ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ ആയുധങ്ങളുമായി പോകുന്നതിനിടെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയ എം വി സീമാന്‍ ഓഹിയോ എന്ന അമേരിക്കന്‍ കപ്പലിലെ ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്തു.

വമ്പന്‍ കമ്പനികളുടെ ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ നല്‍കാന്‍ സ്വകാര്യകമ്പനികളെ ആശ്രയിക്കാരുണ്ട് അത്തരമൊരു കമ്പനിയുടേതാവാം ഈ കപ്പലെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ ഇതില്‍ സുക്ഷിച്ചിരിക്കുന്ന് ആയുധങ്ങള്‍ അനധികൃതമാണെന്നും ആയുധങ്ങള്‍ കടത്തലാണോയെന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്.

പത്ത് കപ്പല്‍ ജീവനക്കാരും 25 സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം 35 പേരാണ് എം വി സീമാന്‍ ഓഹിയോ എന്ന കപ്പലില്‍ ഉള്ളത്. ഇതില്‍ എട്ടുപേര്‍ ഇന്ത്യക്കാരാണ്. അമേരിക്കയിലെ സെക്യൂരിറ്റി സ്ഥാപനമായ അഡ്‌വാന്‍ഫോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പലെന്ന് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ പറഞ്ഞു.

തൂത്തുക്കുടിയില്‍നിന്നും 15 നോട്ടിക്കല്‍മൈല്‍ അകലെക്കൂടി സഞ്ചരിക്കുന്നതിനിടെയാണ് കോസ്റ്റ് ഗാര്‍ഡ് അധികൃതര്‍ ശനിയാഴ്ച കപ്പല്‍ പിടികൂടിയത്.

നിരവധി അയുധങ്ങളും വെടിക്കോപ്പുകളും കപ്പലില്‍ ഉണ്ടായിരുന്നു. അനധികൃതമായി ആയുധങ്ങള്‍ കൊണ്ടുപോയതിന് കപ്പല്‍ ജീവനക്കാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

ചരക്കുകപ്പലുകള്‍ക്ക് സുരക്ഷ നല്‍കാനാണ് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലൂടെ സഞ്ചരിച്ചതെന്ന് കപ്പലിന്റെ ക്യാപ്റ്റന്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ പിടികൂടിയത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തമിഴ്‌നാടിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :