ആന്ധ്രയില്‍ പേമാരി: മരണം 22 ആയി

ഹൈദരാബാദ്| WEBDUNIA|
PRO
PRO
ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളില്‍ പെയ്യുന്ന കനത്ത മഴയിലും പ്രളയത്തിലും മരിച്ചവരുടെ എണ്ണം 22 ആയി. നെല്ലൂര്‍, കൃഷ്ണ, ചിറ്റൂര്‍, പ്രകാശം ജില്ലകളിലാണ് മരണം. ഇടിമിന്നലേറ്റും വൈദ്യുതാഘാതമേറ്റുമാണ് മരണം ഏറെയും സംഭവിച്ചത്. നിരവധി പേര്‍ക്ക് പരുക്കേറ്റു.

കനത്ത കാറ്റിലും മഴയിലും തെലങ്കാന മേഖലയില്‍ ആയിരത്തോളം വീടുകള്‍ തകര്‍ന്നു. കനത്ത കൃഷിനാശം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.

മുഖ്യമന്ത്രി എന്‍ കിരണ്‍കുമാര്‍ റെഡ്ഡി സ്ഥിതിഗതികള്‍ വിലയിരുത്തി. രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. കനത്ത തിങ്കളാഴ്ചയും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :