ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീംകോടതി പരാമര്‍ശം

WEBDUNIA|
PRO
PRO
ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കരുതെന്ന് വീണ്ടും സുപ്രീംകോടതി. നിയമത്തിന്റെ അഭാവത്തില്‍ ആധാര്‍ നിര്‍ബന്ധമാക്കരുതെന്നാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. ആധാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവിന്റെ പുനഃപരിശോധനാ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പരാമര്‍ശം.

ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവില്‍ നിയമമില്ല. നിയമം പാര്‍ലമെന്റ് പാസാക്കുമെന്ന് മാത്രമാണ് സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളത്. അതിന് മുമ്പ് ആധാര്‍ നിര്‍ബന്ധമാക്കണമെന്നത് അര്‍ഥശൂന്യമാണ്. നിയമം നിര്‍മ്മിക്കുന്നതിന് മുമ്പ് ആധാര്‍ നിര്‍ബന്ധമാക്കുകയും പിന്നീട് ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തുകയും ചെയ്താല്‍ നിയമം തന്നെ അപ്രസക്തമാവില്ലേ എന്ന് കോടതി ആരായുകയുണ്ടായി.

ഹര്‍ജ്ജിക്കാരനായ ജസ്റ്റിസ് കെ എസ് പുട്ടുസ്വാമിക്കുവേണ്ടി ഹാജരായ പ്രമുഖ അഭിഭാഷകന്‍ ശ്യാം ദിവാന്‍ ആധാറിന് വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ വിദേശത്തേക്ക് കയറ്റി അയക്കുന്നത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :