സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണം; രാഷ്ട്രീയ ഇടപെടലുകള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കരുതെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ നിയമനത്തിന് സിവില്‍ സര്‍വീസ് ബോര്‍ഡ് രൂപീകരിക്കണമെന്ന് സുപ്രീംകോടതി. രാഷ്ട്രീയ നേതാക്കന്മാരുടെ വാക്കാലുള്ള നിര്‍ദ്ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ അനുസരിക്കരുത്. ഉദ്യോഗസ്ഥരെ രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് രക്ഷിക്കുന്നതിനുള്ള ഭരണപരിഷ്‌കരണ നടപടികള്‍ മൂന്നു മാസത്തിനകം ഏറ്റെടുക്കണമെന്നും കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മുന്‍ കാബിനറ്റ് സെക്രട്ടറി ടിഎസ്ആര്‍ സുബ്രഹ്മണ്യമടക്കം വിരമിച്ച 82 ഉദ്യോഗസ്ഥര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

കേന്ദ്രവും സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ബോര്‍ഡുകള്‍ക്ക് രൂപം നല്‍കണം. മൂന്നു മാസത്തിനകം ഇതു സംബന്ധിച്ച ഉത്തരവുകള്‍ പുറപ്പെടുവിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.ഐഎഎസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, നിയമനം,അച്ചടക്ക നടപടി എന്നിവ നിശ്ചയിക്കുന്നതിന് പ്രത്യേകം നിയമമുണ്ടാക്കണം.

എങ്കില്‍ മാത്രമെ ഇവരെ രാഷ്ട്രീയ ഇടപെടലുകളില്‍നിന്ന് രക്ഷിക്കാനാവൂ എന്നും കോടതി ചൂണ്ടിക്കാട്ടി. ഇത്തരം അനാവശ്യ ഇടപെടലുകള്‍ മൂലമാണ് ഉദ്യോഗസ്ഥ സംവിധാനത്തില്‍ കുഴപ്പങ്ങളുണ്ടാകുന്നത്. ഒരു തസ്തികയിലെ നിയമനത്തിന് നിശ്ചിത കാലാവധി കൊണ്ടുവരണമെന്നും ഇങ്ങനെയെങ്കില്‍ കാര്യക്ഷമതയും മെച്ചപ്പെട്ട സേവനവും ഭരണവും ഉറപ്പാക്കാനാവും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :